അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി﵁ വിന്റെ ജന്മദേശം
പുകൾപെറ്റ ഐനുമാദ്വി
ആഫ്രിക്കയുടെ വടക്കന്‍ രാഷ്ട്രങ്ങളിലാകെ പരന്നുകിടക്കുന്ന ലോകത്തെ ഏറ്റവും വലിയ മരുഭൂമിയാണ് സ്വഹാറ. ഇസ്‍ലാമിന്റെ ആദ്യകാലങ്ങളില്‍ തന്നെ ഹിദായത്തിന്‍റെ വെള്ളിവെളിച്ചം ലഭിച്ച ഭൂപ്രദേശം. കിഴക്ക് ചെങ്കടല്‍ മുതല് പടിഞ്ഞാറ് അറ്റ്ലാന്‍റിക് മഹാസമുദ്രം വരെ നീണ്ടുകിടക്കുന്ന ഈ മഹാഭൂമികയില്‍ പൂര്‍ണ്ണമായും ഇസ്‍ലാമിന്റെ കൊടിക്കീഴിലാണ്. മതപരമായും ആത്മീയമായും ഭൗതികമായും ആയിരക്കണക്കിന് ഉന്നതവ്യക്തിത്വങ്ങളുടെ മാതാവാണെന്നതിനോടൊപ്പം ലോകത്തെ ഏറ്റവും പുരാതനവും മഹത്തായതുമായ സൈതൂനഃ, ഖര്‍വിയ്യൂന്‍, അല്‍ അസ്‍ഹര്‍ എന്നീ മൂന്ന് ഇസ്‍ലാമികസര്‍വ്വകലാശാലകളെയും പരിപാലിക്കുന്നതും സ്വഹാറയാണെന്നും കൂടി മനസ്സിലാക്കുമ്പോള്‍ കൂടുതല്‍ മഹത്വപ്പെടുത്തേണ്ടതില്ലല്ലോ. സ്വഹാറയുടെ ഏറ്റവും പടിഞ്ഞാറ് നിലകൊള്ളുന്ന ചരിത്രപ്രസിദ്ധവും സംസ്‍കാരസമ്പന്നവും വൈജ്ഞാനികമഹത്വവും മേളിച്ച അനുഗ്രഹീതരാജ്യമാണ് അല്‍ മഗ്‍രിബുല്‍ അഖ്‍സ്വാ അഥവാ മൊറോക്കോ. ലോകനേതാവ് അല്ലാഹുﷻവിന്റെ തിരുദൂതര്‍ ഹബീബുനാ മുഹമ്മദ് റസൂലുല്ലാഹിﷺ തങ്ങളുടെ പേരക്കിടാങ്ങളാണ് ഈ രാജ്യത്തെ ചരിത്രത്തിലുടനീളം ഭരിച്ച് കൊണ്ടിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ ത്വരീഖതുകള്‍ക്ക് ജന്മം നല്‍കിയ മൊറോക്കോയുടെ കീഴിലുണ്ടായിരുന്ന ഐനുമാദ്വി എന്ന ചെറുഗ്രാമത്തിലായിരുന്നു ഹിജ്റഃ 1150 / ഗ്രി.1737 ല്‍ നമ്മുടെ ചരിത്രപുരുഷനായ അല്‍ ഖുതുബുല്‍ മക്തൂം സയ്യിദീ അഹ്‍മദുത്തിജാനി അശ്ശരീഫുല്‍ ഹസനി﵁
ഭൂജാതനാകുന്നത്.
ഭൂജാതനാകുന്നത്.
